നിപ വൈറസ് ബാധ; കേന്ദ്ര സംഘം കേരളത്തിലെത്തി

കോഴിക്കോട്: കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി. സംഘം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പടെ ഉള്ളവരുമായി കൂടികാഴ്ച നടത്തുകയാണ്.
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്കി കഴിഞ്ഞു. ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പനി അടക്കം രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അവരുപടെ രക്ത സ്രവ പരിശോധനകളും നടത്തണം.

നിലവില്‍ കേരളത്തില്‍ പരിശോധന സൗകര്യങ്ങളില്ലാത്തതിനാല്‍ മണിപ്പാല്‍, പൂനെ എന്നിവിടങ്ങളെ ആണ് പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. സ്ഥിതി കൂടുതല്‍ ഗൗരവമായാല്‍ സംസ്ഥാനത്ത് പരിശോധന സംവിധാനമൊരുക്കാന്‍ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്

