നിപ്പ വൈറസ്: രോഗലക്ഷണങ്ങളുമായി ഒരാള്‍ കോട്ടയം മെഡി.കോളേജില്‍

കോഴിക്കോട്: നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ നിന്നുമെത്തിയ ഒരാളെ രോഗലക്ഷണങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇയാളിപ്പോള്‍ നിരീക്ഷണവാര്‍ഡിലാണെന്നും ഇയാളുടെ രക്തപരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കോട്ടയത്തിന്‍റെ മലയോരമേഖലകളില്‍ നിലവില്‍ ഡെങ്കിപ്പനിയും മറ്റു പകര്‍ച്ച വ്യാധികളും പടരുന്നുണ്ട്. ഇങ്ങനെ വല പനിയുമാണോ ഇയാള്‍ക്ക് വന്നതെന്നും സംശയമുണ്ട്. അതിനിടെ നിപ്പ വൈറസിനെതിരെ കര്‍ണാടകയിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കുടക്, മംഗളുരു, ചാമരാജ്നഗര്‍, മൈസൂരു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

