നിപ്പ പ്രതിരോധ പ്രവര്‍ത്തകരെ ആദരിച്ചു

പേരാമ്പ്ര: മേഖലയിലെ നിപ്പ പ്രതിരോധ പ്രവര്‍ത്തകരെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആദരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറവോട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ആര്‍.ബി. കവിത ഉപഹാര സമര്‍പ്പണം നടത്തി. ഡോ. ഷാമിന്‍ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വി.കെ. സുമതി, അംഗം കെ.കെ. ലീല, പിടിഎ പ്രസിഡന്റ് കെ.എം. ഇസ്മയില്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, വി. അനില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇ.എം. ശശീന്ദ്രകുമാര്‍, കെ.എം. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എം. കുമാരന്‍ സ്വാഗതവും, വി.ടി. രതി നന്ദിയും പറഞ്ഞു.

