നിപ്പയെ കുറിച്ച് ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ഡി.വൈ.എഫ്.എെ വീഡിയോ പുറത്തിറക്കി

കോഴിക്കോട്: നിപ്പ വൈറസിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല കമ്മിറ്റി വീഡിയോ പുറത്തിറക്കി. ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ അനൂപ് കുമാര്‍ ആണ് രോഗത്തെ കുറിച്ച് വിശദീകരിക്കുന്നത്.
വീഡിയോ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രകാശനം ചെയ്തു. എസ്.കെ സജീഷ്, വീ.വസീഫ്, എല്‍.ജി.ലിജീഷ്, പി.ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.

