നിങ്ങള്‍ എത്ര കള്ളങ്ങള്‍ വര്‍ഷിച്ചാലും തകര്‍ക്കാന്‍ ശ്രമിച്ചാലും പതറാതെ പൊരുതി നില്‍ക്കാന്‍ ശീലിച്ചിട്ടുണ്ടിവിടം

വലതുപക്ഷ മാധ്യമങ്ങളും നുണ ഫാക്ടറികളും എത്രതന്നെ തകര്‍ക്കാന്‍ ശ്രമിച്ചാലും പതറിപ്പോവാതെ പൊരുതിനില്‍ക്കാന്‍ ശീലിച്ച മണ്ണാണ് ഇവിടം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെതിരെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്.

കേളേജിനെതിരായ പ്രചാരണത്തിലൂടെ വലതുപക്ഷത്തിന്‍റെ ആജ്ഞാനുവര്‍ത്തികള്‍ ലക്ഷ്യം വയ്ക്കുന്നത് എസ്‌എഫ്‌ഐ എന്ന മഹാപ്രസ്ഥാനത്തെ തന്നെയാണ്. പക്ഷെ അതിനെയൊക്കെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ഉള്‍ക്കരുത്ത് ഈ മണ്ണിനുണ്ട്. ലോകമറിയപ്പെടുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വാര്‍ത്തെടുത്ത കലാലയം.

അധികാരികളുടെ ഗര്‍വിനെതിരെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കലാലയം. നിങ്ങളുടെ കള്ളങ്ങള്‍ക്കെല്ലാം മുകളിലൂടെ ഈ കലാലയത്തെയും അവിടത്തെ ചുവപ്പിനെയും പ്രണയിച്ചവരാണ് വിദ്യര്‍ത്ഥികള്‍.

