നാശം വിതച്ച് ചുഴലിക്കാറ്റ്; കൊaയിലാണ്ടി മേഖലയില്‍ കനത്ത നാശനഷ്ടം

കൊയിലാണ്ടി: കഴിഞ്ഞ ഒരാഴ്ചയായി രാത്രിയും പകലും കൊയിലാണ്ടി മേഖലയില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം. മരങ്ങള്‍ വീണു ഒട്ടെറെ വീടുകള്‍ തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ പരക്കെ അറ്റുവീണതോടെ വൈദ്യുതി ബന്ധം ആകെ താറുമാറായി. വിയ്യൂരില്‍ കുറുങ്ങോട്ട് ബാലകൃഷ്ണന്റെ വീടിന് മുകളില്‍ തേക്ക്, തെങ്ങ്, പ്ലാവ്, കവുങ്ങ് എന്നിവ വീണു വലിയ നഷ്ട്ടമുണ്ടായി.
പുളിയഞ്ചേരിയില്‍ പതിമൂന്ന് വീടുകളില്‍ മരം കടപുഴകി വീണു നാശനഷ്ടമുണ്ടായി. പുറവയല്‍കുനി അശോകന്‍, മുണ്ട്യാടികുനി വിനോദന്‍, കുന്നത്ത് നിസാര്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ മരം വീണു
നാശമുണ്ടായി.

പുനത്ത് വയല്‍ മമ്മദ്, പുറവയല്‍ക്കുനി മുസ്തഫ, പുറവയല്‍ക്കുനി ജമീല, മുതിരപ്പൊയില്‍ അമ്മാളു, പുറവയല്‍ക്കുനി ഖദീജ, മുണ്ട്യാടി പവിത്രന്‍, മുണ്ട്യാടി ബാബു, ബിജി ഗോപാലന്‍, മാവുളെളാടി പ്രഭാകരന്‍ എന്നിവരുടെ പറമ്പിലെ വൃക്ഷങ്ങളും കാറ്റില്‍ നിലം പൊത്തി.

കൊരയങ്ങാട് തെരുവില്‍ പ്രശാന്തിന്റെ വീട്ടിലും തേക്ക് മരം കടപുഴകി അയല്‍വീട്ടിലേക്ക് വീണു. ഏഴുകുടിക്കല്‍ പി.പി.ശിവദാസന്റെ വീട്ടിലും തെങ്ങ് വീണ് നാശമുണ്ടായി. നടേരി, അണേല ഭാഗങ്ങളിലും മരം വീണിരിന്നു. വൈദ്യുതി ഇല്ലാതായതോടെ ഗാര്‍ഹികോപഭോക്താക്കള്‍ വലിയ വിഷമത്തിലാണ്. റംസാന്‍ കാലത്തെ
വൈദ്യുതി മുടക്കം കടക്കാര്‍, വീട്ടുകാര്‍ എന്നിവരെയെല്ലാം ബാധിച്ചു.

