നാലുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി അബുദാബിയില്‍ എത്തി

നാലുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ എത്തി. നവ കേരള സൃഷ്ടിക്കുള്ള ഫണ്ട് ശേഖരണത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് 5 ദിവസത്തെക്കായി എത്തിയത്. രാവിലെ ഏഴ് മണിയോടെ അബുദാബി വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയനെ നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്മാന് എംഎ യൂസഫലി. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്. തുടങ്ങിയവര്‍ സ്വീകരിച്ചു.
ഇന്നും നാളെയും അബുദാബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംബന്ധിക്കും. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാര്‍ജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍. മുഖ്യമന്ത്രിക്ക് പുറമെ 16 മന്ത്രിമാരാണ് വിദേശയാത്രയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. ഇത് ഫണ്ട് ശേഖരത്തെ സാരമായി ബാധിക്കും. ചൊവ്വാഴ്ച രാത്രിയോടെ വിദേശമന്ത്രാലയമാണ് സംസ്ഥാന ചീഫ് സെക്രട്ടറിയെ യാത്ര നിഷേധിക്കുന്നതായി വിവരം അറിയിച്ചത്. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് യാത്രാനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രിക്കുമാത്രമാണ്അനുമതി നല്‍കിയത്.

