KOYILANDY DIARY.COM

The Perfect News Portal

നാറാത്ത് ആയുധ പരിശീലന കേസ്; പ്രതികള്‍ക്ക് ഏഴു വര്‍ഷം വരെ തടവു ശിക്ഷ

കൊച്ചി:  നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതി അ‍ബ്ദുല്‍ അസീസിന് ഏഴു വര്‍ഷം തടവും രണ്ടു മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം.

കേസിലെ 21 പ്രതികളും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. 22ാം പ്രതി കമറുദ്ദീനെ വിട്ടയച്ചു. എന്‍.ഐ.എ ചാര്‍ജ് ചെയ്ത എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചിട്ടുണ്ട്. ഒന്നാം പ്രതി അബ്ദുല്‍ അസീസിനെതിരെ മതസ്പര്‍ധയുണ്ടാക്കിയെന്ന പ്രത്യേക ചാര്‍ജും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ 2013 ഏപ്രില്‍ 23 നാണ് പ്രതികള്‍ നാറാത്ത് ക്യാംപ് സംഘടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവശമുള്ള കെട്ടിടത്തില്‍ ആയുധ പരിശീലനം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണു പൊലീസ് റെയ്ഡ് നടത്തി 21 പേരെ അറസ്റ്റ് ചെയ്യുന്നത്.

Advertisements
Share news