നായ്ക്കളെ കൊല്ലുന്നതിന് വിമര്‍ശിച്ച എല്‍ദോസ് കുന്നപ്പളളിയെ മേനകാ ഗാന്ധിയുടെ വീടിന് സമീപം നായ കടിച്ചു

ഡല്‍ഹി: യുഡിഎഫ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ പട്ടി കടിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയുടെ വീടിന് സമീപം വച്ചാണ് എല്‍ദോസ് കുന്നപ്പള്ളിയെ നായ കടിച്ചത്.
പ്രഭാതസവാരിക്കിറങ്ങിയ കുന്നപ്പള്ളിയെ പിന്തുടര്‍ന്നെത്തിയാണ് നായകള്‍ ആക്രമിച്ചത്. രണ്ട് നായകള്‍ ചേര്‍ന്നായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ കാലിനാണ് കടിയേറ്റിരിക്കുന്നത്. മനേകാ ഗാന്ധിയെ പോലെ മൃഗസ്നേഹിയായ എല്‍ദോസ് കുന്നപ്പിള്ളി തെരുവ് നായകളെ കൊല്ലുന്നതിനെതിരെ നിലപാടെടുത്തിരുന്നു.

