നാടോടി മരിച്ച സംഭവം: വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് നാടോടി വൃദ്ധൻ ചോരവാർന്ന് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അവാസ്തവമായ വാർത്തകളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അപകടം സംഭവിച്ച് മൂന്ന് മിനിറ്റിനകം ആംബുലൻസെത്തുകയും 10 മിനിറ്റനകം ആശുപത്രിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ വെച്ചാണ് ഇയാൾ മരിച്ചത്.
ഞായറാഴ്ചയാണ് തിരുവനന്തപുരം കിഴക്കേകോട്ടയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇരുകാലുമറ്റ നാടോടി വൃദ്ധൻ അര മണിക്കൂറോളും ആരും തിരിഞ്ഞുനോക്കാതെ റോഡിൽ കിടന്നത്. ഇയാളെ വാഹനത്തിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ആംബുലന്‍സിനു വേണ്ടി കാത്തിരിക്കുകയായിരുന്നു പൊലീസും നാട്ടുകാരും.


