നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു

കൊയിലാണ്ടി : ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധങ്ങളായ ഭക്ഷണങ്ങളാല്‍ സമ്പന്നമായ മേളയില്‍ മികച്ച് നിന്ന ക്ലബ്ബുകള്‍ക്ക് സമ്മാനങ്ങള്‍ നല്കി. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗം പി.എം. ബിജു, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, അന്‍സാര്‍ കൊല്ലം, എം.എം. ചന്ദ്രന്, എം.കെ. ഗീത, രാഗേഷ് കുമാര്‍, മോഹനന് നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് മൂസ്സ മേക്കുന്നത്ത് സ്വാഗതവും, എന്‍.എം. ബീന നന്ദിയും പറഞ്ഞു.
