നസീറിന്റെ മരണം: ബന്ധുക്കളെ തേടി അധികൃതർ

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും ബസ്സ്റ്റാന്‍ഡിലും പരിസരങ്ങളിലുമായി വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന നസീര്‍ (62) ബുധനാഴ്ച രാത്രി കൊയിലാണ്ടി ആശുപത്രിയില്‍ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നസീര്‍ തിരുവനന്തപുരം (അടൂര്‍) കോട്ടമോള്‍ സ്വദേശിയാണെന്നും പിതാവ്: ഷാഹുല്‍ ഹമീദ്. മാതാവ്: ബഷീറ ബീവി. സഹോദരങ്ങള്‍: ബദറുദ്ദീന്‍, സാദിക്ക്, ഹയറുന്നീസ എന്നിവരാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പോലീസിനെ വിവരം അറിയിക്കണം. ഫോണ്‍: 0496-2620236, 9497980798.
Advertisements

