നഷ്ടപ്പെട്ട പണവും മറ്റ് രേഖകളും ഉടമയ്ക്ക് തിരിച്ചു കിട്ടി
കൊയിലാണ്ടി: നഷ്ടപ്പെട്ട പണവും മറ്റ് രേഖകളും ഉടമയ്ക്ക് തിരിച്ചു കിട്ടി. ഊരള്ളൂർ സ്വദേശി അസ്മയുടെ പേഴ്സാണ് നഗരത്തിൽ വെച്ച് നഷ്ടപ്പെട്ടത്. എ.ടി.എം, ആധാർ രേഖകളും, 17,000 രൂപയുമാണ് ഉടമയ്ക്ക് തിരിച്ചു കിട്ടിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വിലപ്പെട്ട മറ്റ് രേഖകളും ഉണ്ടായിരുന്നു.

കൊയിലാണ്ടി സ്വദേശി ജ്യോതി പ്രകാശിനാണ് നഗരത്തിൽ വെച്ച് ഇവ ലഭിച്ചത്. ഉടൻ തന്നെ ട്രാഫിക് എസ്.ഐ. കെ. പ്രകാശനെയും, എ.എസ്.ഐ. പി.ശ്രീജിത്തിനെയും ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ. അസ്മയുടെ ഫോണിൽ വിളിച്ചു വിവരമറിയിക്കുകയും, കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിലെക്ക് വിളിച്ച് ജ്യോതി പ്രകാശിൻ്റെ സാന്നിധ്യത്തിൽ പെഴ്സും, രേഖകളും കൈമാറി.




 
                        

 
                 
                