നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എം.സി.എസ്.യു. കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ: നാരായണന് നായര്‍ രക്തസാക്ഷിദിനത്തില്‍ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നഗരസഭ കാര്യാലയത്തിനു മുന്നില്‍ നടന്ന പരിപാടി അനില്‍കുമാര്‍ തെരുവോത്ത് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.എസ്.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയര്‍മാന്‍ വി.കെ.പത്മിനി, കെ.എം.പ്രസാദ്, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
