KOYILANDY DIARY.COM

The Perfect News Portal

നവകേരള നിർമ്മാണത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച്‌ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പത്രങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രസിദ്ധീകരിച്ച് വരുന്ന പ്രളയ ദുരന്ത വാർത്തകൾ ശേഖരിച്ച് കൊണ്ട് “വീണ്ടെടുക്കും നാടിനെ” എന്ന തലക്കെട്ടിൽ കൊളാഷ് തയ്യാറാക്കി പുറത്തിറക്കി നവകേരള നിർമ്മാണത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു.
ദുരന്ത മേഖലകളിൽ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ശിവ പ്രസാദ് കോടിക്കൽ കൊളാഷ് പ്രകാശനം ചെയ്തു. വയനാട്ടിലെ തന്റെ അമ്മയുടെ വീട്ടിൽ നിന്ന് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരാധ്യ പ്രജിത്ത്ലാൽ  കൊളാഷ് ഏറ്റുവാങ്ങി. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൂൾ ലീഡർ ഹൈഫ ഖദീജ  പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്തിന് കൈമാറി. രണ്ടാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് തന്റെ സഞ്ചയികയിലെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്കായി പി.ടി.എ.പ്രസിഡന്റിന് ചടങ്ങിൽ വെച്ച് കൈമാറി.
നേരത്തെ ഈ വിദ്യാലയത്തിലെ  വിദ്യാർത്ഥികൾ വയനാട്ടിലെ ദുരിതബാധിതർക്കായി വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെ നിരവധി സാധനങ്ങൾ ശേഖരിച്ച് കൈമാറിയിരുന്നു. എം.പി.ടി.എ.ചെയർപെഴ്സൺ വി.എം.സജിത, ധനഞ്ജയ് എസ് വാസ്, അലൻ കൃഷ്ണ എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ പി.കെ.അബ്ദുറഹ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *