നല്ല കൃഷിമുറകൾ – ഗ്രോബാഗ് വിതരണ ഉദ്ഘാടനവും പരിശീലനവും

കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതി 2016-17 ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അരിക്കുളം കൃഷിഭവൻ നേതൃത്വത്തിൽ നല്ല കൃഷിമുറകൾ (ജി.എ.പി) ഗ്രോബാഗ് വിതരണവും, പരിശീലന പരിപാടിയും നടത്തുന്നു. ജനുവരി 18ന് ഊരളളൂർ പുളിയനാട് മൊയ്തിയുടെ വീട്ടിൽ നടക്കുന്ന പരിപാടി പനതലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ശോഭ ഉദ്ഘാടനം ചെയ്യും. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സി. രാധയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മികച്ച കൃഷി ഓഫീസർക്കുളള സംസ്ഥാന അവാർഡ് നേടിയ പി. പ്രകാശ് നല്ല കൃഷി മുറകളെപറ്റിയും, വാഴകൃഷി പരിപാലനത്തെപറ്റിയും ക്ലാസെടുക്കും. ചടങ്ങിൽ കൃഷി ഓഫീസർ അനിത പാലാരി സ്വാഗതം പറയും.
