നരേന്ദ്ര മോദി കേരളത്തിലെത്തി

തൃശൂര്‍: നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പൊതുയോഗത്തില്‍ സംസാരിക്കുക്കയായിരുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ് വിവാദങ്ങളെ പരാമര്‍ശിക്കാതെ മോദി ഇത് പറഞ്ഞത്. രാഷ് ട്രീയ തൊട്ടുകൂടായ്മ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തിലാണെന്ന് മോദി പറഞ്ഞു. ശബരിമല സന്ദര്‍ശനത്തോടെ കേരളത്തില്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ഥാടകരുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതെ ദര്‍ശനം വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് അത് മാറ്റിവെച്ചത്. രാഷ്ട്രീയകൊലപാതകങ്ങളെ പരാമര്‍ശിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് കേരളത്തിലെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ തന്നെ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്നത്.
