നരേന്ദ്ര മോദിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജുവിന് ക്ഷണം

കോഴിക്കോട്: പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ മടങ്ങി വന്നത് ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനവും പരിപാടിയും മഞ്ജു വാര്യര്‍ മുന്നോട്ട് കൊണ്ടു പോകുന്നു.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജുവിന് ക്ഷണം ലഭിച്ചതായി വാര്‍ത്തകള്‍. കോഴിക്കോട് വച്ച് നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിയ്ക്കാന്‍ മഞ്ജുവിനെ ക്ഷണിച്ചു എന്നാണ് വാര്‍ത്തകള്‍.

23, 24, 25 തിയ്യതികളില്‍ കോഴിക്കോട് വച്ച് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിയെ കൂടാതെ ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടെയും കേരളത്തിലെ മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും മഞ്ജുവിന്റെ നൃത്തം.
രാമായണത്തെ ആസ്പദമാക്കി 40 മിനിട്ട് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത്. 24 ന് വൈകിട്ടായിരിക്കും മഞ്ജുവിന്റെ നൃത്താവതരണം.
Advertisements

