നരേന്ദ്രമോദി ഇന്ന് ലക്നൗവും വാരണാസിയും സന്ദര്‍ശിക്കും
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലക്നൗവും വാരണാസിയും സന്ദര്‍ശിക്കും. വാരണാസിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. ലക്നൗവില്‍ ബാബാസാഹിബ് ഭീംറാവു അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയുടെ ആറാമത് ബിരുദാനന്തര ബിരുദ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതാദ്യമായാണ് കേന്ദ്ര സര്‍വകാലാശാലയുടെ ബിരുദദാന ചടങ്ങില്‍ ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്. അംബേദ്ക്കറുടെ ചിതാഭസ്മം സൂക്ഷിച്ച അംബേദ്ക്കര്‍ മഹാസഭയുടെ ഓഫീസും മോദി സന്ദര്‍ശിക്കും.
