നയന പൂജാരിയുടെ മരണത്തില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

പൂനെ: പൂനെയിലെ സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന നയന പൂജാരിയുടെ മരണത്തില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. ഏഴുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ശിവാജിനഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ യോഗേഷ് റൗത്, മഹേഷ് ഥാക്കൂര്‍, വിശ്വാസ് എന്നിവരെ, ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ .
2009 ഒക്ടോബര്‍ ഏഴിനാണ് നയനയെ തട്ടിക്കൊണ്ടുപോകുന്നത്. രണ്ടു ദിവസത്തിനു ശേഷം പ്രദേശത്തെ വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. അന്വേഷണത്തില്‍ നയനയെ ബലാത്സംഗം ചെയ്തതായും പണം കവര്‍ന്നതായും കണ്ടെത്തുകയായിരുന്നു

