KOYILANDY DIARY.COM

The Perfect News Portal

നമ്മുടെ നാട് അരിക്കുളം ഒരുക്കുന്ന കാരുണ്യസ്പർശം വെള്ളിയാഴ്ച അരിക്കുളത്ത് നടക്കും

കൊയിലാണ്ടി.  നമ്മുടെ നാട് അരിക്കുളം വാട്സ്ആപ്പ് കൂട്ടായ്മ ഒരുക്കുന്ന കാരുണ്യസ്പർശം 2018 ഡിസംബർ 14ന് അരിക്കുളം പഞ്ചായത്ത് മുക്കിൽ സിസ്റ്റർ ലിനി നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പഷ്യാലിറ്റി ഹോസ്പിറ്റൽ പ്രൊഫ ഡോക്ടർ കുര്യാക്കോസ് പരിപാടി ഉദ്ഘാടനംചെയ്യും.  ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. നിരാലംബരായ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി രാധ കൈമാറും.

കൊയിലാണ്ടി മേഖലയിലാകെ  കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ നടത്തിയിട്ടുള്ള സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ നമ്മുടെ നാട് അരിക്കുളം എന്ന വാട്സ്ആപ്പ് കൂട്ടായ്മ ശ്രദ്ധേയമാവുകയാണ്. വിവാഹ ധനസഹായം, കിഡ്നി പേഷ്യൻ്റുകൾക്ക് ഡയാലിസിസ്, മറ്റ് രോഗികൽക്കുള്ള ധനസഹായം അങ്ങിനെ സഹായമഭ്യർത്ഥിച്ചെത്തുന്ന വിവിധതലത്തിലുള്ള ആളുകളെ സഹായിക്കാനായി  ചുരുങ്ങിയ കാലത്തിനുള്ളിൽ 25 ലക്ഷത്തിലേറെ രൂപയുടെ സഹായങ്ങൾ നൽകി കൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ വാട്സ്ആപ്പ് കൂട്ടായ്മ നേതൃത്വം കൊടുത്തിട്ടുള്ളത്.

സംസ്ഥാനത്തെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിൻ്റെ പാത പിന്തുടർന്നുകൊണ്ടാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് ഒരുകൂട്ടം യുവാക്കൾ നേതൃത്വം നൽകിവരുന്നത്. സാമൂഹിക രംഗത്തെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിത്വങ്ങൾക്കുള്ള സ്നേഹാദരവ് പ്രയാസമനുഭവിക്കുന്നവർക്കുള്ള സഹായ വിതരണവും ഇതോടനുബന്ധിച്ച് നടക്കുകയാണ്.

Advertisements

ചടങ്ങിൽ വൈശാഖ് ദേശീയ സ്റ്റുഡൻ്റ് ഒളിംബിക് ഗോൾഡ് മെഡൽ ജേതാവ്, റിട്ട. ഹെഡ്മിസ്ട്രിസ് അരി്കകുളം യു. പി. സ്കൂൾ, ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം, ബാലൻ അമ്പാടി, രാഘവൻ സ്വസ്ഥവൃത്തം പരിസ്ഥിതി പ്രവർത്തകൻ എന്നവരെ ചടങ്ങിൽ ആദരിക്കുന്നു.

വാർത്താസമ്മേളനത്തിൽ ഷെഫീഖ് മാണിക്കോത്ത്, റഫീഖ് ടി എം,  സജ്ജാദ് എസ് എം,  ബഷീർ പി എം എന്നിവർ  സംബന്ധിച്ചു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *