നമ്പ്രത്ത്കര യു.പി. സ്കൂൾ വിദ്യാർത്ഥികൾ ചരിത്രാന്വേഷണയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെയും, സാമൂഹിക ശാസ്ത്രക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാർത്ഥികൾ ചരിത്രാന്വേഷണയാത്ര സംഘടിപ്പിച്ചു. നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമത്തിലുള്ള പുരാതനമായ ഗുഹകളാണ് വിദ്യാര്‍ത്ഥിസംഘം സന്ദര്‍ശിച്ചത്.
അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ചരിത്രത്തിലേക്ക് എന്ന പാഠഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്രശേഷിപ്പുകളെ നേരില്‍ നിരീക്ഷിച്ച് വിവരശേഖരണം നടത്താനായിരുന്നു യാത്ര നടത്തിയത്.

ചരിത്രഗവേഷകന് ശിവരാമന് കൊണ്ടംവള്ളി കുട്ടികള്‍ക്ക് ക്ലാസെടുത്തു. ഗ്രാമപ്പഞ്ചായത്ത് അംഗം എം.കെ. മിനീഷ് സംസാരിച്ചു. പി.പി. സുരേഷ്കുമാര്‍, രാജീവന് ആയടത്തില്‍, പി.സി. സതീഷ്കുമാര്‍, സി. മോനിഷ, സി. ജിതിന്‍ലാല്‍, യു.എസ്. ആര്‍ദ്ര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

