നന്മ കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നന്മയുടെ കൊയിലാണ്ടി മേഖലാ സമ്മേളനം പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ ആരഭിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂ കെ രാഘവൻ അധ്യക്ഷത വഹിച്ചു. ഡോ അബൂബക്കർ കാപ്പാട് മുഖ്യഭാഷണം നടത്തി വിൻസന്റ് സാമുവൽ, ശിവദാസ് ചേമഞ്ചേരി സുനിൽ തിരുവങ്ങൂർ, ഷിബു മുത്താട്ട് എന്നിവർ സംസാരിച്ചു.

വി. കെ രവി ആദരഭാഷണം നടത്തി. എം. വി. എസ് പൂക്കാട്, യൂ. കെ രാഘവൻ, വി. കെ. രവി, അലി അരങ്ങാടത്ത്, രാഗം മുഹമ്മദലി, തങ്കമണി ചേലിയ, സുധൻ വെങ്ങളം, സത്യൻ ലാലു സ്റ്റുഡിയൊ എന്നിവർ ആദരവ് ഏറ്റുവാങ്ങി. സുധൻ വെങ്ങളം സ്വാഗതവും എം നാരായണൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.


