നന്മനിധിയിൽ നിന്നും ചനിയേരി സ്കൂളിന് കസേര
കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷനിൽ ഉൾപ്പെടുന്ന ചനിയെരി എം.എൽ.പി സ്കൂളിന് വാർഡ് കൗൺസിലർ തൻ്റെ നന്മ നിധി ഫണ്ടിൽ നിന്നും 50 കസേര നൽകി.
ഇലകഷൻ സമയത്തു കുറുവങ്ങാട്ടെ വിപ്ലവ പ്രസ്ഥാനവും സ്ഥാനാർത്ഥിയും ഒന്നിച്ചെടുത്ത ധീരമായ തീരുമാനമായിരുന്നു നന്മ നിധി ഫണ്ട്. നന്മ നിധി ഫണ്ടിൽ നിന്നും അതിജീവനം പാലിയേറ്റിവിനു സ്വന്തമായ ഒരു വാഹനം കൗൺസിലർ മാസങ്ങൾക്കു മുൻപ് വാങ്ങിയിരുന്നു.പിന്നീട് ആ വാഹനം കോവിഡ് ടെസ്റ്റിനും രോഗികളെ ഹോസ്പിറ്റലുകളിൽ കൊണ്ടുപോവാനും തികച്ചും സൗജന്യമായി സേവനം നടത്തുന്നു._

ഇടതുപക്ഷം എന്നും ജനങ്ങൾക്കിടയിൽ ഹൃദയപക്ഷമാവുന്നത് ഇത്തരം ജനോപകാരപരമായ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ്.37 വർഷം നീണ്ടു നിന്ന സർഗാത്മകമായ അധ്യാപന ജീവിതത്തിൽ നിന്നും വിടപറഞ്ഞതിനു ശേഷം പൊതുപ്രവർത്തന രംഗത്തേക്ക് വന്നു നല്ല പ്രവർത്തങ്ങൾ കാഴ്ചവയ്ക്കുന്ന സി പ്രഭ ടീച്ചർക്കും ഈ പ്രവർത്തനങ്ങൾക്കെല്ലാം കൗണ്സിലർക്കു ഒപ്പം നിന്ന് പിന്തുണ നൽകുന്ന കുറുവങ്ങാട്ടെ വിപ്ലവപ്രസ്ഥാനത്തിന്റെ മുഴുവൻ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ

