നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം: മന്ത്രിക്ക് നിവേദനം നൽകി

കൊയിലാണ്ടി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് ഉടൻ ആരംഭിക്കുക, വീട്, സ്ഥാപനങ്ങൾ, സ്ഥലം എന്നിവ നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ബലരാം പുതുക്കുടി, അമേത്ത് കുഞ്ഞമ്മദ്, ജലീൽ മൂസ്സ, വി.പി.ഉസ്മാൻ, വി.പി.ബഷീർ, സത്യ കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.
