നന്തിയിൽ ലീഗ് – സി.പി.എം സംഘർഷം

കൊയിലാണ്ടി: നന്തിയിൽ ലീഗ് – സി.പി.എം സംഘർഷം 5 പേർക്ക് പരുക്ക്. പരിക്കേറ്റ സി.പി.എം. പ്രവർത്തകനായ ആർ.പി.കെ.രാജീവിനെ (50) കോഴിക്കോട് മെഡിക്കൽ കോളേജിലും, ശരത്ത് (32), അമൽ (29), അതുൽ (23) എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ മുസ്ലീം ലീഗ് പ്രവർത്തകൻ ഫിറോസിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലൂർ മേഖലയിൽ വിവിധ പാർട്ടികളുടെ കൊടിതോരണങ്ങൾ നശിപ്പിക്കുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നു. കൊടികൾ മാറ്റിയിട്ടും സി.പി.എം. സ്ഥാപിച്ച ഇരിപ്പിടം മാറ്റാത്തതിനെ തുടർന്ന് ഒരു സംഘം ലീഗ് പ്രവർത്തകർ ഇത് മാറ്റിയതാണ് സംഘർഷത്തിന് കാരണം. നന്തി കടലൂർ മേഖലയിൽ വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

