നടൻ ജയറാം ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചു

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ജയിലിലെത്തി സന്ദര്‍ശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു. ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ജയറാം മടങ്ങി.
സംവിധായകന്‍ രഞ്ജിത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവോണ നാളിലും ദിലീപിന് ജയിലില്‍ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ് നടന്മാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്.

ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവര്‍ കഴിഞ്ഞ ദിവസം ദീലീപിനെ കാണാന്‍ എത്തിയിരുന്നു.

