കൊയിലാണ്ടി: കെ.എസ്.ഇ.ബി. സെക്ഷനില്‍ ഉള്‍പ്പെട്ട നടേരി മേഖലയില്‍ സ്ഥിരം വൈദ്യുതി മുടക്കം. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വൈദ്യുതി ഇല്ലാതാവും. ഇതുകാരണം ഗാര്‍ഹികോപഭോക്താക്കളാണ് പ്രയാസപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി മഴയില്ലാഞ്ഞിട്ടും ഇവിടെ വൈദ്യുതി ഇല്ലായിരുന്നു.