നടുവത്തൂര്‍ വാസുദേവാശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 1964-ലെ ആദ്യ എട്ടാംക്ലാസ് ബാച്ച്മുതല്‍ 1967-വരെയുള്ള മൂന്ന് ബാച്ചുകളിലെ സഹപാഠികളാണ് ഒത്തുചേര്‍ന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന്‍ നായര്‍ അധ്യക്ഷനായി. സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നൽകി. ഭാവി പ്രവർത്തന രൂപരേഖ തയ്യാറാക്കി. ഒ.കെ. കുമാരന്‍, കായലാട്ട് നാരായണന്‍ നായര്‍, കെ. പത്മനാഭന്‍, സി. ഹരീന്ദ്രന്‍, ചാലില്‍ നാരായണന്‍, പി. അബ്ദു, പി. ഭാസ്‌കരന്‍, ഐ. സജീവന്‍, അബ്ദുള്ള സമസ്യ, കെ.എം. രാമദാസ്, ടി.എം. ഉണ്ണി എന്നിവര്‍ സംസാരിച്ചു.

പ്രിൻസിപ്പൽ കെ.കെ അമ്പിളി സ്വാഗതവും, കെ.പി വിനീത് നന്ദിയും പറഞ്ഞു.

