KOYILANDY DIARY.COM

The Perfect News Portal

നടി ഭാവനയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കൊച്ചി: നടി ഭാവനയെ കൊച്ചിയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.  രാത്രി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പതരയോടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം. മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭാവനയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഭാവനയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തകരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയതായും പരാതിയുണ്ട്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി സ്വദേശി മാര്‍ട്ടിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

അത്താണിക്കു സമീപം കാര്‍ തടഞ്ഞു നിര്‍ത്തിയ സംഘം അതിക്രമിച്ച് അകത്തു കയറിയ ശേഷം പാലാരിവട്ടം വരെ ഭാവനെയ ഉപദ്രവിച്ചെന്നാണ് പരാതി. ഇതിനിടയാണ് സംഘം ഭാവനയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്. തുടര്‍ന്ന് പാലാരിവട്ടത്ത് വച്ച് മറ്റൊരു വാഹനത്തില്‍ കയറിയ സംഘം കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ ഭാവന കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകാല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ട്ടിനൊപ്പമുള്ള കൂട്ടു പ്രതികളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *