നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും മൊഴിയെടുത്തു

കൊച്ചി: പ്രമുഖ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും നടിയുടെ മൊഴിയെടുത്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് നടിയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയില്‍ നിന്നും നിര്‍ണായക രഹസ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരനില്‍ നിന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ വെളിവായ പുതിയ ചില കാര്യങ്ങളുടെ വിശദാംശം ചോദിച്ചറിയുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പറയുന്നു.
Advertisements

