നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ചാര്‍ളിയുടെ രഹസ്യ മൊഴി

കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ചാര്‍ളി വ്യക്തമാക്കി.
കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലായിരുന്നു പള്‍സര്‍ ഒളിവില്‍ കഴിഞ്ഞത്. കേസില്‍ ചാര്‍ളി മാപ്പു സാക്ഷിയായേക്കുമെന്നാണ് സൂചന. പള്‍സറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ചാര്‍ളിയായിരുന്നു കേസില്‍ നിലവില്‍ ഏഴാം പ്രതിയാണ് ചാര്‍ളി.

