നടപ്പാതയിലെ ഇരുമ്പ് വേലി തകർന്നു
കൊയിലാണ്ടി: നടപ്പാതയിലെ ഇരുമ്പ് വേലി തകർന്നു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് ഈസ്റ്റ് റോഡിലെക്കുള്ള അപ്രോച്ച് റോഡിലെ നടപ്പാതയുടെ ഇരുമ്പ് വേലിയാണ് നട പാതയിൽ നിന്നും ഇളകി വേർപ്പെട്ട് പോയത്. നിർമ്മാണത്തിലെ അപാകമാണ് ഇതിന് കാരണം.
സമീപത്ത് ഇലട്രിക് പോസ്റ്റ് ഉള്ളത് കാരണം നിലത്ത് വീഴാതെ ചാരി നിൽക്കുകയാണ്. ഏതാനും വർഷം മുമ്പാണ് ഇവിടെ നടപ്പാത സ്ഥാപിച്ച് ഇരുമ്പ് വേലി സ്ഥാപിച്ചിട്ട്. കോൺക്രീറ്റിൽ ഉറപ്പിക്കുന്നതിനു പകരം ഇരുമ്പ് കമ്പിയിൽ അമർത്തി വെക്കുകയായിരുന്നു. തകർന്നിട്ട് മാസങ്ങളായിട്ടും ഇത് പുന:സ്ഥാപിക്കാൻ നഗരസഭാ അധികൃതർ തയ്യാറായിട്ടില്ല.




