നടന് ഇന്ദ്രന്‍സിനെ കൈരളി ടിവിയും ജന്മനാടും ആദരിക്കുന്നു; 13 ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിന് കൈരളി ടി വിയുടേയും ജന്മനാടിന്റേയും ആദരം. ഈ മാസം 13ന് തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
നേരത്തെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പരിപാടി പ്രതികൂല കാലാസ്ഥയെ തുടര്‍ന്ന് നിശാഗന്ധിയിലേക്ക് മാറ്റുകയായിരുന്നു. ഗായകരും സിനിമാ സീരിയല്‍ താരങ്ങളും അണിനിരക്കുന്ന താരനിശയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്ക്കാരം നേടിയ തിരുവനന്തപുരത്തുകാരുടെ സ്വന്തം ഇന്ദ്രന്‍സിനെ വലിയ ആഘോഷങ്ങളോടെ സ്വീകരിക്കാനാണ് ജന്മനാടിന്റെ തീരുമാനം. കൈരളി ടി വിയും തിരുവനന്തപുരം പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി 13ന് തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടക്കും.

മുഖ്യമന്തി പിണറായി വജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. നേരത്തെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പരിപാടി പ്രതികൂല കാലാസ്ഥയെ തുടര്‍ന്ന് നിശാഗന്ധിയിലേക്ക് മാറ്റിയെന്ന് മുഖ്യരക്ഷാധികാരികൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി ഗായകരും സിനിമാ സീരിയല്‍ താരങ്ങളും അണിനിരക്കുന്ന താരനിശയും ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. സ്വാഗതസംഘം ചെയര്മാന് സി അജകുമാര്‍, കണ്‍വീനര്‍ ഡി ആര് അനില്‍, കൈരളി ടി വി എ ജി എം ഡി സുനില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
