നഗരസഭാ പരിധിയില്‍ അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു

കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവിന്റെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ നഗരസഭാ പരിധിയില്‍ അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും ഹോള്‍ഡിങ്ങുകളും നീക്കം ചെയ്തു. ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നഗരസഭ നടപടിയെടുത്തത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍ മജീജ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ പി.കെ.ലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ.സുബൈര്‍, കെ.എം.പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ ദിവസങ്ങളിലും നടപടികള്‍ തുടരുമെന്ന് നഗരസഭ അറിയിച്ചു.
