ദേശീയ സ്കൂള്‍ ഗെയിംസ്; മുഖ്യമന്ത്രി പങ്കെടുക്കില്ല
കോഴിക്കോട്: ഇന്ന് ആരംഭിച്ച 61-ാമത് സ്കൂള്‍ ഗെയിംസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് ഉത്തരവിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇന്നലെ വിവിധ ഉദ്ഘാടന പരിപാടികള്‍ക്കായി കോഴിക്കോടും മലപ്പുറത്തും എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധങ്ങള്‍ ഇന്നും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികള്‍ റദ്ദാക്കിയത്.
