ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബില്ലിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരം കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ശക്തമായ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയിൽ കോഴിക്കോട്, കൊയിലാണ്ടി, വടകര, പേരാമ്പ്ര, താമരശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.
കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തിയശേഷം പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.എം രതീഷ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് ജോ. സെക്രട്ടറി എൻ. ബിജീഷ്, അനുഷ കാരയാട്, പി.കെ. രാഗേഷ്, ഡി.ലിജീഷ്, വി.എം. അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

