KOYILANDY DIARY

The Perfect News Portal

ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനുവേണ്ടി മെഡല്‍ നേടിയ മുഴുവന്‍ കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ആതിഥേയത്വം വഹിച്ച മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനുവേണ്ടി മെഡല്‍ നേടിയ മുഴുവന്‍ കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുവേണ്ടി 68 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 43 എണ്ണം സൂപ്പര്‍ന്യൂമറി തസ്തികകളും ബാക്കിയുള്ളവ സെക്രട്ടേറിയറ്റ് തസ്തികകളുമാണ്. ടീമിനിത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരെ പൊതുമേഖലാ സ്ഥാപനങ്ങളിലായിരിക്കും നിയമനം നല്‍കുക. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള മെഡല്‍ ജേതാക്കള്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കും. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് മൂന്ന് ഇന്‍ക്രിമെന്റും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് ഇന്‍ക്രിമെന്റും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു ഇന്‍ക്രിമെന്റുമായിരിക്കും നല്‍കുക.