ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീക്ക്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ക്കു മികച്ച രീതിയില്‍ ബാങ്ക് ലിങ്കേജ് കൈവരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ മുന്നേറുന്നതിനും ബാങ്കുകളുമായുള്ള ഏകോപനം കാര്യക്ഷമമാക്കിയതിനും ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീക്ക്.
നബാര്‍ഡിന്റെ സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ചടങ്ങില്‍ മന്ത്രി ഡോ. തോമസ് ഐസക്കില്‍നിന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്‌ടര്‍ എസ്.ഹരികിഷോര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ആര്‍.എസ്.ജിജി, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ വി.എസ്. വിദ്യാനായര്‍, നീതു പ്രകാശ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു. ഒരു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങള്‍ക്കായി 4132 കോടി രൂപയുടെ ലിങ്കേജ് വായ്‌പ ലഭ്യമാക്കിയതിനാണ് അവാര്‍ഡ്.

ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്കു ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സിഡിഎസുകള്‍ക്കാണ്. വള്ളിക്കുന്ന് സിഡിഎസിനെ പ്രതിനിധീകരിച്ച് ചെയര്‍പഴ്‌സന്‍ ഷീബ, വൈസ് ചെയര്‍പഴ്‌സന്‍ കെ.ടി.ശാരദ, കണ്‍വീനര്‍മാരായ ഒ.വല്‍സല, രജനി, ഗീത, കമല, പൂതാടി സിഡിഎസിനു വേണ്ടി ചെയര്‍പഴ്‌സന്‍ പി.കെ.ബിന്ദു, വെളിയനാടിനുവേണ്ടി ചെയര്‍പഴ്‌സന്‍ രമ്യ സന്തോഷ്, വൈസ് ചെയര്‍പഴ്‌സന്‍ കെ.ജി.യശോദ, അക്കൗണ്ടന്റ് സന്തോഷ്കുമാര്‍ എന്നിവര്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.

