KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത വികസനം: പൂക്കാട് അങ്ങാടി ഇല്ലാതാവും

ദേശീയപാത വികസനം: പൂക്കാട് പ്രദേശത്തെ വിഭജിക്കുമ്പോൾ ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതം പരിഹരിക്കണം. ആക്ഷൻ കമ്മിറ്റി. കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 10 വാർഡുകൾ കേന്ദ്രീകരിക്കുന്ന അങ്ങാടിയാണ് പൂക്കാട് ഏതാണ്ട് 12 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ പെടുന്ന ജനനിബിഡമായ ഈ പ്രദേശം പൂർണ്ണമായും ചരിത്ര സ്മൃതിയിലേക്ക് മറയുന്ന തരത്തിലാണ് എൻ എച്ച് പ്രവർത്തി നടക്കാൻ പോകുന്നത്. കിഴക്ക് നിന്ന് വരുന്നവരും പടിഞ്ഞാറ് നിന്ന് വരുന്നവരും ഈ ഭാഗത്തേക്ക് കടക്കണമെങ്കിൽ കിലോമീറ്ററുകൾ വടക്കോട്ടൊ തെക്കോട്ടൊ സർവ്വീസ് റോഡ് വഴി ചുറ്റിവരണം തോരായിക്കടവ് പാലം പണി പൂർത്തി ആകുന്നതോടെ അത്തോളിയിലെ ഒരു വലിയ ഭാഗത്തെ ജനങ്ങളും പൂക്കാട്ടിലാണ് എത്തിച്ചേരുക.

കാഞ്ഞിലശ്ശേരി ക്ഷേത്രം ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാണ് പൂക്കാട് പഞ്ചായത്ത് ഓഫീസ്, സബ്റജിസ്ട്രോഫീസ്, കൃഷിഭവൻ പോസ്റ്റോഫീസ് കെ സ് ഇ ബി, ഇ എസ് ഐ തുടങ്ങിയ സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്കും എൻ എച്ച് വരുന്നതോടെ ദീർഘദൂരം യാത്ര ചെയ്യേണ്ടിവരും റോഡിന് പടിഞ്ഞാറ് വശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് റോഡിന് കിഴക്ക് വശത്തുള്ള മത്സ്യഭവനുമായി ബന്ധപ്പെടാൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിവരും

നിലവിലെ പ്ലാൻ പ്രകാരം എൻ എച്ച് ലേക്ക് പ്രവേശിക്കാൻ തിരുവങ്ങൂരിലും ചെങ്ങോട്ട്കാവിലും മാത്രമെ സൗകര്യമുള്ളൂഏറെ പ്രധാനപ്പെട്ട പൂക്കാട്ടിൽ പടിഞ്ഞാറു നിന്നും കിഴക്ക് നിന്നും വരുന്ന രണ്ട് റോഡുകളും എൻ എച്ചുമായി ചേരുന്നിടത്ത് ഒരു ട്രാഫിക്ക് ഐലന്റ് സിഗ്നലോ ട്രാഫിക്ക് ജംഗ്ഷനൊ അടിപ്പാതയൊ നിർമ്മിക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ യാത്രാ സൗകര്യം തടയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. എൻ എച്ച് പൂക്കാട് ടൗൺ ആക്ഷൻ കമ്മറ്റിപത്ര സമ്മേളനത്തിലൂടെ അറിയിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ (ചെയർമാൻ), മോഹനൻ വീർവീട്ടിൽ (കൺവീനർ), അജ്നഫ് കാച്ചിയിൽ, വി കെ അബ്ദുൾ ഹാരിസ്, അശോകൻ കോട്ട്, സത്യനാഥൻ മാടഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *