ദുർഗാഷ്ടമി നാളിൽ കൊല്ലം ശ്രീ പിഷാരികാവിൽ യുവഗായകർ ഒരുക്കിയ സംഗീതസന്ധ്യ

കൊയിലാണ്ടി: ദുര്‍ഗാഷ്ടമി നാളില്‍ പിഷാരികാവില്‍ ശ്രീചക്ര സെന്റര്‍ ഫോര്‍ മ്യൂസിക്കല്‍ സ്റ്റഡീസിലെ യുവഗായകര്‍ ഒരുക്കിയ സംഗീതസന്ധ്യ ഹൃദ്യമായ അനുഭവമായി മാറി. കര്‍ണാടക സംഗീതത്തിലെ വ്യത്യസ്ത രാഗഭാവങ്ങളെ കോര്‍ത്തിണക്കിയ രാഗകദംബമാണ് ശ്രദ്ധേയമായ ഈ സംഗീത പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടത്.
കാവുവട്ടം വാസുദേവന്‍ നേതൃത്വം നല്‍കുന്ന ഈ സംഗീത വിദ്യാലയത്തിലെ എസ്.അഭിഷേക്, ഋതന്‍പ്രകാശ്, ആര്‍.സരിഗ, കെ.സരസ്വതി, ജെ.എസ്.അനന്യ, വിദ്യശ്രീ, ദിയസുരേഷ്, ഹരിപ്രിയ, പാര്‍വണ വിജിത്, ലക്ഷ്മി സുനില്‍, ഹരിനന്ദന എന്നീ വിദ്യാര്‍ഥികളാണ് അരങ്ങിലെത്തിയത്. സുപ്രസിദ്ധ വാദ്യകലാകാരന്മാരായ ശിവരാമകൃഷ്ണന്‍ പാലക്കാട് (വയലിന്‍), സൂര്യനാരായണന്‍ പാലക്കാട് (പുല്ലാങ്കുഴല്‍), അശോകന്‍ അരീക്കോട് (കീബോര്‍ഡ്), എന്‍.ഹരി (മൃദംഗം), കോവൈ സുരേഷ് (ഘടം), സനന്ദ് രാജ് (തബല) എന്നിവര്‍ പക്കമേളമൊരുക്കി.

