KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ഫണ്ടും ഭക്ഷണ സാധനങ്ങളും കൈമാറി ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ സ്‌കൂൾ മാതൃകയായി

കൊയിലാണ്ടി: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് പണവും ഒരു ലോഡ് ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകി ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കുൾ മാതൃകയായി. 167510 രൂപയും ഒരുലോറിയിൽ അരിയും പയറുവർഗ്ഗങ്ങളും പച്ചക്കറികകളും വസ്ത്രങ്ങളും മറ്റ് ശുചീകരണ ഉപകരണങ്ങളും ഉൾപ്പെടെ വൻ ശേഖരം അധ്യാപകൻ എടക്കുടി സുരേഷ് ബാബു  കെ. ദാസൻ എം.എൽ.എ.ക്ക് കൈമാറി.

സാധനങ്ങൾ കയറ്റിയ ലോറിയും പണവുമായി കൊയിലാണ്ടി താലൂക്ക് ഓഫീസിലെത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും എം.എൽ.എ. യുടെ നേതൃത്വത്തിൽ  നിരവധിപേർ അഭിനന്ദിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ഷീജ പട്ടേരി, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് സി. ഹനീഫ മാസ്റ്റർ, പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ വി. വി ഉഷ, കൊയിലാണ്ടി  അഡീഷണൽ തഹസിൽദാർ, പ്രിൻസിപ്പൽ വിപിൻ കുമാർ പി.പി, സജിത്ത്, ടി.സതീഷ് ബാബു, ആർ.എസ് രജീഷ്, പി.സുധീഷ്, കെ.രാമചന്ദ്രൻ ,പി.കെ ബിജു, പി.ശ്യാമള, പി. ബീന, മഞ്ജുഷ എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

അധ്യാപകരുടെയും, അനധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പി ടി.എ.യുടെയും നേതൃത്വത്തിലാണ് ധന വിഭവ ശേഖരണം നടന്നത്. നേരത്തെ സ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എസ്.ഐ സജു എബ്രാഹം വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് 167510 രൂപയും കൈമാറി.

Share news

Leave a Reply

Your email address will not be published. Required fields are marked *