ദുരിതാശ്വാസ നിധി സംബന്ധിച്ച് യാതൊരു അവ്യക്തതയുമില്ല: തോമസ് ഐസക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതും തുകവിനിയോഗിക്കുന്നതും സംബന്ധിച്ച് യാതൊരു അവ്യക്തതയുമില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിനായി ട്രഷറിയില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ തുറന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാകേണ്ടതില്ലെന്നും ധനമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമുള്ള ചെലവ് യഥാര്‍ത്ഥ ദുരിത നിവാരണ, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കേ ഉപയോഗിക്കൂ എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.സാധാരണ ബജറ്റ് വഴിയുള്ള സര്‍ക്കാര്‍ ചെലവുകള്‍ക്ക് പ്രളയ ദുരിതാശ്വാസ നിധിയിലെ പണം എടുക്കാന്‍ കഴിയുകയുമില്ല, അതിന് സര്‍ക്കാര്‍ തുനിയുകയുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

