ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ നല്‍കി
ദില്ലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ നല്‍കി. പണം ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അറിയിച്ചു.
ബംഗാളിലെ പാര്‍ട്ടിയും വിവിധ ബഹുജന സംഘടനകളും പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച തുകയും പാര്‍ടി സംസ്ഥാന കമ്മറ്റി വിഹിതവും ചേര്‍ത്തുള്ള തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നല്‍കിയത്.

