ദുരിതാശ്വാസ നിധിയിലേക്ക് KSLU ആദ്യഘട്ട ഫണ്ട് കൈമാറി

കൊയിലാണ്ടി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് KSLU കൊയിലാണ്ടി താലൂക്ക് കമ്മറ്റി സ്വരൂപിച്ച ആദ്യഘട്ട ഫണ്ട് KSLU താലൂക്ക് സെക്രട്ടറി മുരളീധരൻ നടേരി ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണുവിന് നൽകി. കൗൺസിൽ പ്രസിഡണ്ട് നാരായണൻ, KSLU താലൂക്ക് പ്രസിഡണ്ട് ബാലൻ, ടി. സോമൻ, ഗോപി നടേരി, രവീന്ദ്രൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.
