KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് മടങ്ങി പോകുന്നവർക്ക് CPI(M) ഫിനോയിൽ വിതരണം ചെയ്തു

കൊയിലാണ്ടി: ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് മടങ്ങി പോകുന്നവർക്ക് വീടുകൾ വൃത്തിയാക്കാൻ ഫിനോയിൽ എത്തിച്ചു നൽകി സി.പി.ഐ(എം) പ്രവർത്തകർ. കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ കഴിഞ്ഞ 4 ദിവസം  ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി മഴ കുറയുകയും, വീടുകളിലെ വെള്ളം ഇറങ്ങുകയും ചെയ്തതിനാൽ പല കേമ്പുകളും  പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

കൊയിലാണ്ടി നഗരസഭയിൽ നടേരി, കുറുവങ്ങാട്, കോതമംഗലം,പുളിയഞ്ചേരി എന്നിവിടങ്ങളിലെ 4 ക്യാമ്പുകളിലായി 377 ഓളം കുടുംബങ്ങളും,  തൊട്ടടുത്തുള്ള മൂടാടി പഞ്ചായത്തിലെ ഗോപാലപുരം കേമ്പിൽ കഴിയുന്ന 37 കുടുംബങ്ങളും കേമ്പ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ വീട് വൃത്തിയാക്കുന്നതിന് ആവശ്യമായ ഫിനോയിലാണ് സി.പി.ഐ.(എം) ആനക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച് നൽകിയത്.

നഗസഭാ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്ക്കരൻ, കൌൺസിലർ ബാവ കൊന്നേൻകണ്ടി, എന്നിവർ ഫിനോയിൽ ഏറ്റുവാങ്ങി.

Advertisements

അഞ്ച് ദുരിതാശ്വാസ കേമ്പുകളിലുള്ള 414 കുടുംബങ്ങൾക്കും ഫിനോയിൽ വിതരണം ചെയ്തതായി ലോക്കൽ സെക്രട്ടറിയും നഗരസഭാ കൌൺസിലറുമായ കെ. ടി. സിജേഷ് പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ  മുഴുവൻ  ക്യാമ്പുകളിലും നേരിട്ടെത്തി നഗരസഭാ കൌൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് ഫിനോയിലുകൾ വിതരണം ചെയ്തതെന്ന് കെ.ടി. സിജേഷ് പറഞ്ഞു.  മുണ്ട്യാടി ബാബു, എ.പി. സുധീഷ്, അനീഷ് എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *