KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഒന്നാകെ രംഗത്തിറങ്ങണം: എ വിജയരാഘവന്‍

തിരുവനന്തപുരം> സമാനതകളില്ലാത്ത മഴക്കെടുതിയാണ്‌ സംസ്‌ഥാനം നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഒന്നാകെ രംഗത്തിറങ്ങണമെന്നും എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.

രാവിലെ ചേര്‍ന്ന എല്‍ഡിഎഫ്‌ സംസ്‌ഥാനകമ്മിറ്റി ഈ പ്രമേയം അംഗീകരിച്ചുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട പൊതു സ്‌ഥിതിയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *