KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസനിധി: മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന്‌ 25 ലക്ഷം നല്‍കി

കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്ബറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്.

ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെക്കുകയും ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Advertisements

നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപ നല്‍കി. താരസംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍ (25 ലക്ഷം), സൂര്യയും കാര്‍ത്തിയും (25 ലക്ഷം) എന്നിവരൊക്കെ ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി(25 ലക്ഷം)യുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യം അഞ്ച് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *