ദുബായില്‍ സ്റ്റേജ് ഷോയുടെ മറവില്‍ പെണ്‍വാണിഭം

കാസര്‍ഗോഡ്: ദുബായില്‍ സ്റ്റേജ് ഷോയുടെ മറവില്‍ പെണ്‍വാണിഭം. കാസര്‍ഗോഡ് സ്വദേശിയെ രക്ഷിച്ചു . ഏപ്രില്‍ 23നാണ് സംഭവം. ഷോ അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരന്‍ രവി പെണ്‍കുട്ടിയെ ദുബായിയിലെ പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചത്.
അവിടെ എത്തിയശേഷമാണ് ചതിയില്‍പ്പെട്ട വിവരം പെണ്‍കുട്ടി അറിയുന്നത്. ഇതോടെ പെണ്‍കുട്ടി ഭര്‍ത്താവുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അബുദാബി കമ്മ്യൂണിറ്റി പൊലീസ് അംഗം ബിജു കരുനാഗപ്പള്ളിയുടെ ഇടപെടലിലൂടെയാണ് യുവതി യെ രക്ഷപ്പെടുത്തിയത്. യുവതി വാട്സ്ആപ്പ് വഴി ബിജുവിനെ കാര്യങ്ങള്‍ ബോധിപ്പിക്കുകയായിരുന്നു.

ഉടന്‍ ബിജുവും പൊലീസും ചേര്‍ന്ന് യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലം കണ്ടെത്തുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഘത്തിന്റെ പിടിയിലുണ്ടായിരുന്ന 15ഓളം പെണ്‍കുട്ടികളെയും ഇവിടെ നിന്ന് രക്ഷപ്പെടുത്തി.യുവതി ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തും.

