ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന; യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം

കോഴിക്കോട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും ചേര്‍ന്ന് ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്, ഐ.ടി. എനേബിള്‍ഡ് സര്‍വീസ് തുടങ്ങിയ കോഴ്‌സുകളാണുണ്ടാവുക. 18നും 30നും ഇടയിലുളള യുവതീ യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനകാലയളവില്‍ യാത്രാബത്ത, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കും. പത്താം ക്ലാസ് യോഗ്യതയുള്ള അപേക്ഷകര്‍ ജനുവരി 19 ന് മുമ്പായി ഐക്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പേര് രജിസ്റ്റര്‍ചെയ്യണം. മൂന്നുമാസമാണ് പരിശീലനകാലാവധി. ഫോണ്‍: 0495-2729390, 7556990033.
